കൊല്ലം സുധിയുടെ ഭാര്യയും നടിയുമായ രേണു സുധിക്കെതിരേ വീണ്ടും സോഷ്യൽ മീഡിയ അറ്റാക്ക്. സുധിയുടെ അവാർഡുകൾ കട്ടിലിനടിയിൽ ചാക്കിൽ കെട്ടിവച്ച നിലയിൽ കണ്ടതിനാണ് രേണുവിനെ വിമർശിക്കുന്നത്.
സുധിയുടെ മൂത്ത മകൻ കിച്ചുവിന്റെ യൂട്യൂബ് ചാനലിൽ വന്ന വീഡിയോയിൽ ആണ് സുധിയുടെ അവാർഡുകൾ കട്ടിലിനടിയിലും രേണുവിനു കിട്ടിയ ട്രോഫികൾ മേശപ്പുറത്തും വച്ചിരിക്കുന്നത് കണ്ടത്.
62 ലക്ഷം ആളുകളാണ് ഇതിനകം ഈ വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോ വൈറലായതോടെ രേണുവിനു നേരേ വലിയ രീതിയുള്ള വിമർശനമാണ് ഉയരുന്നത്.
സംഭവത്തിൽ പ്രതികരണവുമായി രേണു രംഗത്തെത്തി. ‘സുധിച്ചേട്ടന്റെ അവാർഡുകൾ ഒരുപാടുണ്ട്. പകുതി കൊല്ലത്തും പകുതി ഇവിടെയും ആണ്. കുഞ്ഞ് ഇതൊക്കെ കളയാതെ ഇരിക്കാൻ വേണ്ടി അവൻ കാണാതെ, സ്കൂളിൽ പോയ സമയത്താണ് ഞാൻ അതെല്ലാം ചാക്കിൽ കെട്ടി എന്റെ റൂമിൽ കട്ടിന്റെ അടിയിൽവച്ചത്. എനിക്ക് അധികം അവാർഡുകളൊന്നും കിട്ടിയിട്ടില്ല. ഞാൻ ഷൂട്ട് കഴിഞ്ഞു വരുമ്പോൾ ബാഗിൽ നിന്നും എടുത്ത് മേശപ്പുറത്തെക്ക് വയ്ക്കുന്നതാണ് ആ കണ്ടതൊക്കെ. അല്ലാതെ എന്റെ അവാർഡുകൾ എടുത്തു വച്ചതോ ചേട്ടന്റെ അവാർഡുകൾ നശിപ്പിച്ചതോ ഒന്നുമല്ല.
വീട്ടിൽ ഇപ്പോൾ ട്രോഫി വെക്കാനുള്ള സംവിധാനങ്ങളൊന്നുമില്ലെന്നും ഇനി ഷോക്കെയ്സ് പോലുള്ള എന്തെങ്കിലും തയാറാക്കി അവിടെ സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആക്സിഡന്റ് നടന്ന സമയത്തെ രക്തക്കറ പുരണ്ട ഷർട്ട് പോലും ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഒന്നും ഉപേക്ഷിച്ചിട്ടില്ല. എല്ലാം സേഫ് ആയി വച്ചതാണ്. കാര്യം അറിയാതെ ആളുകൾ ഓരോന്ന് പറഞ്ഞുണ്ടാക്കുമ്പോൾ സങ്കടം തോന്നുന്നു’, എന്ന് രേണു പറഞ്ഞു.