കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നാലാം പ്രതിയായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈകോടതി നാളെ വരെ നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദീകരണത്തിന് കൂടുതല്‍ സമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറാന്‍ 2019ല്‍ ഉത്തരവിറക്കിയെന്നതാണ് ജയശ്രീക്കെതിരായ ആരോപണം. ചെമ്പുപാളികള്‍ എന്ന പേരിലായിരുന്നു ഇതിന് ഉത്തരവിട്ടത്. ബോര്‍ഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തതെന്നും കുറ്റകൃത്യത്തിന് കൂട്ടു നിന്നിട്ടില്ലെന്നുമാണ് ഹര്‍ജിക്കാരിയുടെ വാദം. 38 വര്‍ഷത്തെ സേവനത്തിനിടെ ഒരു അച്ചടക്ക നടപടിക്കും വിധേയമായിട്ടില്ലാത്ത താന്‍ തിരുവാഭരണം കമീഷണറായി 2020ല്‍ വിരമിച്ച ശേഷം രോഗാവസ്ഥയില്‍ കഴിയുന്നതായും ഹര്‍ജിയില്‍ പറയുന്നു.

