ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സായ് പല്ലവിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് അനുപം ഖേർ. സായ് പല്ലവി സ്നേഹവും വിനയവുമുള്ള, സ്വാഭാവികമായി പെരുമാറുന്ന ഒരാളായി തോന്നിയെന്നും, അവര് അസാമാന്യ കഴിവുള്ള നടിയാണെന്ന് അറിയാമെന്നും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അനുപം ഖേർ കുറിച്ചു.
സായ് പല്ലവി നായികയായി എത്തിയ ശിവ കാർത്തികേയൻ ചിത്രം ‘അമരൻ’ ഈ വർഷത്തെ ഐഎഫ്എഫ്ഐ ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമാണ്. അനുപം ഖേർ സംവിധാനം ചെയ്ത ‘തൻവി ദി ഗ്രേറ്റ്’ എന്ന ചിത്രവും മേളയിൽ പ്രദർശിപ്പിച്ചിരുന്നു.

