മമ്മൂക്കയും ചില ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന സമയമാണല്ലോ. എന്നിട്ടും എനിക്ക് എനർജി തന്നു. ‘എടാ… നീ അത്ര പ്രശ്നക്കാരനായ കുട്ടിയൊന്നുമല്ല. ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളു.
അതൊന്നു മാറ്റിയാൽ മതി. അത്രയേയുള്ളൂ. നീ വലിയ പ്രശ്നക്കാരനൊന്നുമല്ല.’ നമുക്ക് ഇനിയും പടം ചെയ്യാമെന്നും പറഞ്ഞു. മമ്മൂക്കയും വേഗം വാ നമുക്ക് പടം ചെയ്യാമെന്ന് ഞാനും പറഞ്ഞു.
എല്ലാം ശരിയാവും ഒന്നും ആലോചിച്ചു വിഷമിക്കേണ്ട. നമ്മൾ മാറി മുന്നോട്ടുപോവുക. ബാക്കിയെല്ലാം നമ്മുടെ കൂടെ വന്നോളുമെന്നും പറഞ്ഞു. പിഷാരടിയും ചാക്കോച്ചനും കൂടി എന്നെ കാണാൻ വന്നപ്പോൾ പിഷാരടിയാണു മമ്മൂക്കയെ വിളിച്ചുതന്നത്. ഞാൻ വിളിക്കും മുമ്പ് മമ്മൂക്ക എനിക്കു മെസേജ് അയച്ചിരുന്നു.
പക്ഷേ, ഫോൺ ഉപയോഗിക്കാത്തതുകൊണ്ട് ഞാൻ കണ്ടില്ല. കൊക്കെയ്ൻ കേസിൽ നിരപരാധിയെന്നു തെളിഞ്ഞപ്പോഴും ‘ഗോഡ് ബ്ലെസ് യൂ’ എന്ന് മമ്മൂക്ക മെസേജ് അയച്ചു. വേണ്ട സമയത്ത് നമുക്ക് എനർജി തരാൻ എന്നപോലെ അദ്ദേഹത്തിന്റെ മെസേജ് വരാറുണ്ട്. നമ്മൾ അയയ്ക്കുന്ന മെസേജുകൾക്കു കൃത്യമായിറെസ്പോണ്ട് ചെയ്യുകയും ചെയ്യും.
-ഷൈൻ ടോം ചാക്കോ