കൊച്ചി: കൊച്ചി നഗരത്തെ മൂടി പുകമഞ്ഞ്. തൃപ്പൂണിത്തുറ, വടക്കേക്കോട്ട, വൈറ്റില, തൈക്കൂടം, ഏലൂര്‍, കളമശേരി തുടങ്ങി വിവിധ സ്ഥലങ്ങളിലെല്ലാം കനത്ത പുകമഞ്ഞാണ് ഇന്ന് രാവിലെ അനുഭവപ്പെട്ടത്. പുകമഞ്ഞില്‍ വലിയ ആശങ്ക വേണ്ടതില്ലെന്നും എന്നാല്‍ ശ്വാസകോശ സംബന്ധമായ പ്രശ്നമുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.എസ്. അഭിലാഷ് പറഞ്ഞു.
കൊച്ചിയിലെ വായു അനാരോഗ്യകരമായ അവസ്ഥയിലാണെന്നാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് സൂചിപ്പിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ മഞ്ഞും നിറഞ്ഞതോടെ കാഴ്ചമറയ്ക്കുന്ന നിലയിലേക്ക് സ്ഥിതി ഗുരുതരമായി. വാഹനങ്ങളിലെ പുകയ്ക്ക് പുറമെ വ്യവസായ മേഖലകളുടെ സാന്നിധ്യവുമാണ് കൊച്ചിയിലെ സ്ഥിതി സങ്കീര്‍ണമാക്കുന്നു.
മഞ്ഞിനൊപ്പം അന്തരീക്ഷത്തിലെ പൊടിപടലവും മലിനീകരണവും ചേരുമ്പോള്‍ അത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ഗര്‍ഭിണികളും പ്രായമായവരും കൊച്ചു കുട്ടികളും ശ്രദ്ധിക്കണം.

