കടക്ക് പുറത്ത്! രഹന ഫാത്തിമയെ ജോലിയില്‍നിന്നു ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ യു​​​വ​​​തി പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​വാ​​​ദ​​​ത്തി​​​ലാ​​​യ ര​​​ഹ​​​ന ഫാ​​​ത്തി​​​മ​​​യെ ജോ​​​ലി​​​യി​​​ല്‍നി​​​ന്നു ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ പി​​​രി​​​ച്ചു​​​വി​​​ട്ടു.

മ​​​ത​​​വി​​​കാ​​​രം വൃ​​​ണ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന കു​​​റ്റ​​​ത്തി​​​നു ര​​​ഹ​​​ന​​​യ്ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​തേ​​ത്തു​​​ട​​​ര്‍​ന്ന് അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​നം ആ​​​രോ​​​പി​​​ച്ചു 2018 ന​​​വം​​​ബ​​​ര്‍ 27നു ​​ജോ​​​ലി​​​യി​​​ല്‍നി​​​ന്നു സ​​​സ്പെ​​ൻ​​ഡ് ചെ​​​യ്തി​​രു​​ന്നു.

ബി​​​എ​​​സ്എ​​​ന്‍​എ​​​ലി​​​ല്‍ ടെ​​​ലി​​​കോം ടെ​​​ക്നീ​​​ഷ്യ​​​യാ​​​യി​​​രി​​​ക്കേ​​യാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി. ജോ​​​ലി​​​യി​​​ല്‍നി​​​ന്നു പി​​​രി​​​ച്ചു​​വി​​​ട്ട കാ​​​ര്യം ഇ​​​ന്ന​​​ലെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ ര​​​ഹ​​​ന ഫാ​​​ത്തി​​​മ​​ത​​​ന്നെ​​​യാ​​​ണ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Related posts

Leave a Comment