പരവൂർ: ക്രിസ്മസ്-പുതുവത്സര തിരക്കുകൾ കണക്കിലെടുത്ത് മംഗളൂരു ജംഗ്ഷൻ– തിരുവനന്തപുരം നോർത്ത്(കൊച്ചുവേളി ) റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. മംഗളൂരു ജംഗ്ഷൻ– തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ (06041) ഏഴു മുതൽ ജനുവരി 18 വരെയുള്ള ഞായറാഴ്ചകളിൽ സർവീസ് നടത്തും.
വൈകുന്നേരം ആറിനു മംഗളുരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്– മംഗളൂരു ജംഗ്ഷൻ (06042) പ്രതിവാര സ്പെഷൽ എട്ടു മുതൽ ജനുവരി 19 വരെയുള്ള തിങ്കളാഴ്ചകളിൽ സർവീസ് നടത്തും. രാവിലെ 8.3-0ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് രാത്രി 8.30ന് മംഗളൂരു ജംഗ്ഷനിൽ എത്തും.
എസി ടു ടയർ – ഒന്ന്, എസി ത്രീ ടയർ- മൂന്ന്, സ്ലീപ്പർ ക്ലാസ്- 15, അംഗപരിമിതർ – രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ .

