തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം പെയ്തുതുടങ്ങാനുള്ള സാഹചര്യങ്ങള്‍ അനുകൂലമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
നാളെയോടെ കാലവര്‍ഷം സമ്പൂര്‍ണമായി പിന്‍വാങ്ങി പിന്നാലെ തുലാവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുലാവര്‍ഷത്തിന്റെ വരവറിയിച്ച് ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പെയ്യുന്നുണ്ട്.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരും. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.പാലക്കാട്, മലപ്പു റം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ നാളെയും വെള്ളിയാഴ്ചയും ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശനിയാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.