നഗ്നരായിരിക്കാൻ സാധിക്കുന്ന ക്രൂയിസുകളെ കുറിച്ചുള്ള ധാരാളം വാർത്തകളൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരം ക്രൂയിസുകളാണ് ട്രെൻഡിംഗിൽ ഓടിക്കൊണ്ടിരിക്കുന്നത്. ‘ദി സീനിക് എക്ലിപ്സ്’ എന്ന കപ്പലിന്റെ അടുത്ത വിനോദയാത്ര യുഎസ് കമ്പനിയായ ബെയര്‍ നെസസിറ്റീസ് പ്രഖ്യാപിച്ചു. ശരീരത്തെ കുറിച്ചുള്ള ആത്മവിശ്വാസം വർധിപ്പിക്കുക, ബോഡി പൊസിറ്റിവിറ്റി കൂട്ടുക തുടങ്ങിയവയൊക്കെയാണ് യാത്രയുടെ ലക്ഷ്യം. ടിക്കറ്റ് നിരക്ക് 43 ലക്ഷം രൂപ വരെയാണ്.
തുണിയില്ലാതെ യാത്ര ചെയ്യാമെങ്കിലും അങ്ങനെ ക്രൂയിസിലൂടെ ലാലലാ പാടി പറന്നുനടക്കാനൊന്നും സാധിക്കില്ല. മുതിർന്നവർക്ക് വേണ്ടിയുള്ള ക്രൂയിസിൽ വസ്ത്രമോ ഷൂവോ ഇല്ലാതെ സഞ്ചരിക്കാം. എന്നാൽ, ക്രൂയിസിനകത്ത് തന്നെ എല്ലായിടത്തും വസ്ത്രം ധരിക്കാതെ നിൽക്കാനാവില്ല.
ഡൈനിംഗ് ഹാളിൽ വസ്ത്രം ധരിക്കണം, പ്രത്യേകിച്ച് ക്യാപ്റ്റനെത്തുന്ന സമയങ്ങളിൽ, അതുപോലെ ലോക്കൽ ആർട്ടിസ്റ്റുകളുടെ പ്രകടനങ്ങൾ നടക്കുന്ന സമയത്തും വസ്ത്രം നിർബന്ധമാണ്. കൂടാതെ, കപ്പലുകൾ ഏതെങ്കിലും തീരത്ത് നിർത്തുന്ന സമയങ്ങളിലും നിർബന്ധമായും വസ്ത്രം ധരിക്കണം. ഭക്ഷണസമയത്ത് കൃത്യമായ വസ്ത്രങ്ങൾ തന്നെ ധരിക്കണമെന്നും നിർദ്ദേശമുണ്ട്.