തൃശൂർ: തൃശൂർ പൂങ്കുന്നത്ത് ട്രെയിനിന്റെ എൻജിനിൽ നിന്ന് തീയുയർന്നു. ഗുരുവായൂർ-എറണാകുളം പാസഞ്ചറിന്റെ എൻജിനിൽ നിന്നാണ് തീയുയർന്നത്. ഇതേത്തുടർന്നു എൻജിൻ തൃശൂർ സ്റ്റേഷനിലേക്ക് മാറ്റി പരിശോധിക്കുകയാണ്. എൻജിൻ തകരാറാണെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. ഗതാഗത തടസം ഉണ്ടാകില്ലെന്നാണ് വിവരം.
തൃശൂരിൽ ഗുരുവായൂർ-എറണാകുളം പാസഞ്ചറിന്റെ എൻജിനിൽ നിന്ന് തീയുയർന്നു; എൻജിൻ തകരാറെന്ന് അധികൃതർ
