സിനിമയിലേക്കു വന്നതു കാരണം പഠനം തുടരാന്‍ കഴിയാതെ പോയ പെണ്‍കുട്ടിയാണ് ഞാന്‍. എന്റെ മകള്‍ അങ്ങനെയാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. വേണ്ടത്ര വിദ്യാഭ്യാസം നേടി, നല്ലൊരു ജോലിയും കണ്ടെത്തിക്കഴിഞ്ഞ് സ്വന്തം ഇഷ്ടപ്രകാരം ചെയ്തുകൊള്ളാനാണ് ഞാന്‍ അവളോടു പറഞ്ഞത്.
സ്വന്തംകാലില്‍ നില്ക്കാന് കഴിയുമ്പോള്‍ മാത്രമേ സിനിമയെക്കുറിച്ചു ചിന്തിക്കാവൂ എന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ അവള് പഠനം പൂര്‍ത്തിയാക്കി. ഇനി അവളുടെ ഇഷ്ടം പോലെ ചെയ്യട്ടെ.
നല്ല ഓഫറുകള്‍ വരുന്നുണ്ട്. കഥ കേട്ട് അവള് തീരുമാനിക്കട്ടെ. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ സ്വന്തം ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും നല്ല ബോധ്യമുള്ളവരാണ്. അവള് സിനിമയിലേക്കു കടന്നുവരുന്നതില്‍ അമ്മയെന്ന നിലയില്‍ എനിക്കു സന്തോഷമേയുള്ളൂ എന്ന് ഉര്‍വശി പറഞ്ഞു.