‘യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ന്ത്യ​യു​ടെ സം​ഭാ​വ​ന പ്ര​തീ​ക്ഷി​ക്കു​ന്നു’: സെ​ല​ൻ​സ്കി

കീ​വ്: യു​ക്രെ​യ്ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ആ​ശം​സ​ക​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് വ്ളോ​ഡി​മി​ർ സെ​ല​ൻ​സ്കി ന​ന്ദി പ​റ​ഞ്ഞു. റ​ഷ്യ​യു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ന്ത്യ​യു​ടെ സം​ഭാ​വ​ന യു​ക്രെ​യ്ൻ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ന്ദി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ന്നു പ​റ​ഞ്ഞാ​ണ് സെ​ല​ൻ​സ്കി​യു​ടെ കു​റി​പ്പ് തു​ട​ങ്ങു​ന്ന​ത്. ച​ർ​ച്ച​യ്ക്കും സ​മാ​ധാ​ന​ത്തി​നും വേ​ണ്ടി​യു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​തി​ബ​ദ്ധ​ത​യെ യു​ക്രെ​യ്ൻ മാ​നി​ക്കു​ന്നു​വെ​ന്നു സെ​ല​ൻ​സ്കി സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ ആ​ശം​സാ​ക്ക​ത്തും സെ​ല​ൻ​സ്കി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം 24നാ​യി​രു​ന്നു യു​ക്രെ​യ്ൻ സ്വാ​ത​ന്ത്ര്യ​ദി​നം.

Related posts

Leave a Comment