കോഴിക്കോട്: സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജവാര്‍ത്തയെ തുടര്‍ന്ന് വട്ടം ചുറ്റി ഉദ്യോഗസ്ഥര്‍ .എസ്എസ്എസ്എല്‍സി പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പതിനായിരം രൂപയുടെ സ്കോളര്ഷിപ്പിനെപ്പറ്റിയുള്ള വ്യാജ വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്നാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് ഫോണ്‍വിളികളുടെ ബഹളമാണ്.
സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ഫോറം അതാത് മുന്‍സിപ്പാലിറ്റി, പഞ്ചായത്തുകളില്‍ ലഭിക്കുമെന്നും വാര്‍ത്തയില്‍ ഉണ്ടായിരുന്നു.കഴിഞ്ഞ കുറെ ദിവസങ്ങളായി ഇത്തരം ഒരു വാര്‍ത്ത സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ ഒരു സ്കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത്,മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ പറയുന്നത്. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം എസ്എസ്എല്‍സി ഫല പ്രഖ്യാപനം വന്നതോടെ നൂറുക്കണക്കിന് ആളുകളാണ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നേരിട്ടും ഫോണിലും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്. വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത് ഷെയര്‍ ചെയ്യുന്നവരെ നിരീക്ഷിച്ച് വരികയാണെന്നും സൈബര്‍സെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.