കൊച്ചി: സംസ്ഥാനത്ത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരില്‍ 700 പേര് എച്ച്ഐവി എയ്ഡ്സ് രോഗ ബാധിതരെന്ന് സംസ്ഥാന ഇന്റലിജന്‍സിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്കി.
പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരില്‍ മയക്കുമരുന്ന് ഉപയോഗവും ലൈംഗികത്തൊഴിലും വ്യാപകമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബംഗാള്‍, ആസാം, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇക്കൂട്ടരില്‍ ഏറെയും. ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളെ എത്തിച്ച് ലൈംഗിക കച്ചവടവും ഇവിടെ നടക്കുന്നുണ്ട്.
ബ്യൂ ടുത്തിംഗ് എന്ന പേരിലുള്ള ലഹരി ഉപയോഗമാണ് മറ്റൊന്ന്. ലഹരി കുത്തിവയ്ക്കാന്‍ ഒരാള്‍ ഉപയോഗിച്ച സിറിഞ്ചിലെ രക്തം ഉള്‍പ്പെടെ മറ്റൊരാള്‍ ഉപയോഗിക്കുന്നതാണ് ഇത്. കൊച്ചി നഗരത്തിലെയും സ്ഥിതി വ്യത്യസ്തമല്ല.ഇതര സംസ്ഥാനക്കാരില്‍ എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചാല്‍ അവര്‍ തുടര്‍ ചികിത്സയ്ക്കായി എത്താറില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. രോഗം സ്ഥിരീകരിച്ചാല്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ മാറ്റുകയോ മറ്റൊരിടത്തേക്ക് താമസം മാറുകയോ ആണ് ചെയ്യുന്നത്.
ജില്ലയിലെ പല ഹോട്ടലുകളിലെയും അടുക്കളകളില്‍ പണിയെടുക്കുന്നത് ഇതര സംസ്ഥാനക്കാരാണ്. ഹോട്ടല്‍ ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്ന് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ തൊഴിലാളികളില്‍ ഒരാള്‍ അവധിയായാല്‍ പകരക്കാരനായി ഒന്നോ രണ്ടോ ദിവസത്തേക്ക് എത്തുന്നയാള്‍ക്ക് പലപ്പോഴും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാവാറില്ല.
ആരോഗ്യ വകുപ്പിന്റെ പരിശോധന നാമമാത്രമായതിനാല്‍ ഇക്കൂട്ടര്‍ ഇതൊരു അവസരമാക്കി എടുത്തിരിക്കുകയാണ്.ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 23,608 എച്ച്ഐവി രോഗബാധിതരാണുള്ളത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ പുതുതായി 4,477 പേര്‍ക്ക് രോഗബാധ കണ്ടെത്തി. നിലവില്‍ എറണാകുളം ജില്ലയിലാണ് കൂടുതല്‍ എച്ച്ഐവി രോഗബാധിതരുള്ളത്.
- സീമ മോഹന്‍ലാല്‍

