അച്ഛാ നിങ്ങളാണ് ശരിക്കും അച്ഛന്‍. ലോസ് ആഞ്ചലസുകാരനായ ആര്‍തര്‍ ബ്രൂക്‌സെന്ന 78കാരനാണ് ഇപ്പോള്‍ യുവാക്കളുടെ ഹീറോ (കല്യാണം കഴിക്കാത്തവരുടെ). പ്രത്യേകിച്ചൊന്നും ചെയ്തില്ല ആര്‍തര്‍. പത്രത്തില്‍ ഒരു പരസ്യം കൊടുത്തതൊഴിച്ചാല്‍. ഒരു മുഴുവന്‍ പേജ് പരസ്യമാണ് ആര്‍തര്‍ നല്കിയത്. അതും 75,000 രൂപ ചെലവഴിച്ച്. പരസ്യം ഇത്രയേയുള്ളു. മകന്‍ ബരോണ്‍ ബ്രൂക്കിന് ഒരു വധുവിനെ വേണം.
ഇതിലിത്ര എന്തി രിക്കുന്നു എന്നൊരു സംശയം മലയാളിക്കുണ്ടാകുക സ്വഭാവികം. നമ്മള്‍ എത്ര പരസ്യങ്ങള്‍ കണ്ടിരിക്കുന്നു അല്ലേ. കാര്യം ഇതൊന്നുമല്ല കേട്ടോ. വധുവിനുണ്ടായിരിക്കേണ്ട യോഗ്യത അക്കമിട്ടു പരസ്യത്തില്‍ വിവരിച്ചിട്ടുണ്ട്. ബറാക് ഒബാമയ്ക്കു വോട്ടു ചെയ്തവര്‍ ഒരു കാരണവശാലും അപേക്ഷിക്കേണ്ടതില്ല. വരുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനാണ് സ്ഥാനാര്‍ഥിയെങ്കില്‍ അവര്‍ക്ക് വോട്ടു ചെയ്യുന്നവര്‍ മോനെ കെട്ടാന്‍ വരേണ്ടെന്നും പരസ്യത്തില്‍ പറയുന്നു.
നിരവധി ബിസിനസ് സംരംഭങ്ങളുള്ള മകന്‍ അറിയാതെയാണ് അച്ഛന്റെ ഈ സാഹസികത. അടുത്ത ഞായറാഴ്ച്ചയാണ് അപേക്ഷ ക്ഷണിച്ചവരുടെ ഇന്റര്‍വ്യു. മകന്റെ ഭാര്യയാകാന്‍ വരുന്നവരെ ഇന്റര്‍വ്യു ചെയ്യുന്നതും ഈ അച്ഛന്‍ തന്നെ. അച്ഛന്റെ പരസ്യം നന്നായെങ്കിലും നിബന്ധനകള്‍ ചീപ്പായി പോയെന്നാണ് മകന്റെ പരാതി. പെണ്ണു കിട്ടില്ലെന്ന പേടിയാകാം മകനെ കൊണ്ട് ഇങ്ങനെ പറയിച്ചത്.