അജിത്തിനെ നയന്‍താര വരുതിയിലാക്കി

Nayan040616തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര നിര്‍മാതാവാകുന്നു എന്ന വാര്‍ത്ത ആഹ്ലാദത്തോടെയാണ് താരത്തിന്റെ ആരാധകര്‍ സ്വീകരിച്ചത്. നയന്‍സിന്റെ അടുത്ത സുഹൃത്ത് വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അജിത്തിനെയാണ് നയന്‍സ് നായകനായി കാണുന്നത്.

ചിത്രത്തിന്റെ കഥയുമായി അജിത്തിനെ കാണാന്‍ വിഘ്‌നേശ് ശിവ ശ്രമിച്ചപ്പോള്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് ഡേറ്റ് നല്‍കാന്‍ കഴിയില്ലായെന്നും തനിക്കു വളരെയധികം തിരക്കാണെന്നും അജിത്ത് പറഞ്ഞുവത്രേ. ഇതോടെയാണ് നിര്‍മാതാവു കൂടിയായ നയന്‍താര കളത്തിലിറങ്ങിയത്. അജിത്തിനു നയന്‍താര ചിത്രത്തിന്റെ തിരക്കഥ കൈമാറിയത്രേ. ഡേറ്റില്ലെങ്കില്‍ കാശിന്നാ എന്നുപറഞ്ഞ് നയന്‍താര ദിവസവും ഒരു കോടി രൂപ വാഗ്ദാനം ചെയ്യുകയായിരുന്നുവത്രേ.

ഇതോടെ അജിത്ത് ഫഌറ്റായി എന്നാണ് കോടമ്പാക്കത്തെ സംസാരം അജിത്തിന്റെ കരിയറില്‍ ഇതുവരെ ഇത്രയും വലിയ തുക ലഭിച്ചിട്ടില്ല. 40ദിവസത്തെ ഡേറ്റാണ് അജിത്ത് നല്‍കിയിരിക്കുന്നത്.  ഏതെങ്കിലും ദിവസം ഷൂട്ടിംഗ് നീണ്ടാല്‍ നീളുന്ന ഓരോ ദിവസത്തിനും അധികം തുക നല്‍കാനും തയാറാണെന്ന് അജിത്തിനെ അറിയിച്ചാണ് നയന്‍താര മടങ്ങിയത്.

Related posts