സിരുത്തൈ സിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്തിന്റെ നായികയായി അനുഷ്കയെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റ് സിനിമകളുടെ തിരിക്കിലായതിനാല്‍ ഇതുവരെ അനുഷ്ക ഷെട്ടി ചിത്രത്തിനായി ഡേറ്റ് കൊടുത്തിട്ടില്ല. അതേസമയം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അനുഷ്കയെ ചിത്രത്തില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണ്. അനുഷ്കയെ കൂടാതെ മറ്റൊരു നായിക കൂടി ചിത്രത്തിലുണ്ടാവും. ഇതാരാണെന്ന് തീരുമാനിച്ചിട്ടില്ല. യൂറോപ്പിലായിരിക്കും ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുകയെന്നാണ് കേള്‍ക്കുന്നത്.
അജിത്തിന്റെ നായിക അനുഷ്കയോ…
