കോട്ടയം: നഗരത്തില്‍ നിന്നും നിരോധിത പുകയില ഉല്പന്നങ്ങളുടെ വന്‍ശേഖരം എക്‌സൈസ് സംഘംപിടികൂടി. കാരാപ്പുഴ ജെ.ആര്‍. ഭവനത്തില്‍ പ്രകാശന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉല്പന്നങ്ങളാണ് കോട്ടയം എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്. 3000 പായ്ക്കറ്റ് ഹാന്‍സ്, 7920 പായ്ക്കറ്റ് ബീഡി, 9560 പായ്ക്കറ്റ് സിഗരറ്റ് എന്നീ നിരോധിത ഉല്പന്നങ്ങളാണ്് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.
സിഗരറ്റിനും ബീഡിയ്ക്കും നികുതി അടച്ചിട്ടില്ലെന്നു എക്‌സൈസ് നടത്തിയ പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു സെയില്‍ ടാക്‌സ് അധികൃതരെ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥര്‍ രണ്ടിനത്തിനും കൂടി ഒരു ലക്ഷം രൂപ നികുതി ഈടാക്കി. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു ഇന്നു പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടുന്നത്.
എക്‌സൈസ് ഇന്‍സ്‌പെക്്ടര്‍ കെ.ആര്‍. അജയ്, പ്രിവന്റീവ് ഓഫീസര്‍ ജെയ്‌സണ്‍ ജേക്കബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലാലു തങ്കച്ചന്‍, അജിത്ത്, അംജിത്ത്, ബൈജുമോന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രകാശനെതിരെ കോട്പാ ആക്്ട് പ്രകാരം കേസെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.