മുളങ്കുന്നത്തുകാവ്: അവണൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനം നവീകരിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. പഞ്ചായത്തിലുള്ളവര്‍ മരണമടഞ്ഞാല്‍ മൃതദേഹം സംസ്കരിക്കാനായി ലാലൂര്ക്കോ വടൂക്കരയ്ക്കോ ചെറുതുരുത്തിക്കോ കൊണ്ടുപോവുകയാണിപ്പോള്‍ ചെയ്യുന്നത്. പഞ്ചായത്തിലുണ്ടായിരുന്ന പൊതുശ്മശാനം ആവശ്യമായ യാതൊരു സൗകര്യവുമില്ലാത്തതുകൊണ്ട് ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുകയായിരുന്നു. ജില്ല പഞ്ചായത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെ ഒരു കോടി രൂപ ചിലവുവരുന്ന നവീകരണ പദ്ധതിയാണ് പൊതുശ്മശാനത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
ജില്ല പഞ്ചായത്തംഗം പി.ആര്.സുരേഷ് ബാബു, അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയ ബാബുരാജ്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് ക്മ്മിറ്റി ചെയര്മാന് രഘു, സാബുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്മശാനത്തിന് വേണ്ടി മാറ്റിവെച്ച സ്ഥലംസന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. ആധുനിക രീതിയിലുള്ള ക്രിമിറ്റോറിയമാണ് ഒരുക്കുന്നത്. മൃതദേഹം സംസ്കരിക്കുന്നതിന് വൈദ്യുതിയും ഗ്യാസും ഉപയോഗിക്കും. അവണൂര്‍ പഞ്ചായത്തിന് പുറമെ സമീപ പഞ്ചായത്തിലുള്ളവര്‍ക്കും ഈ ശ്മശാനം ഉപയോഗിക്കാനാകും. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അജ്ഞാത മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനും ഇത് സഹായകരമാകും.