പ്രമുഖ പ്രൊഡക്ഷന്‍ കണ്ട്രോളറും സംഘട്ടന സംവിധായകനുമായ അഷ്റഫ് ഗുരുക്കള്‍ സംവിധായകനായി അരങ്ങേറുന്നു. ‘ബ്രൈറ്റ് ആന്‍ഡ് ഡാര്‍ക്ക്’ എന്നു പേരിട്ട ഈ ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.
കായംകുളം കൊച്ചുണ്ണി സീരിയലിലെ ‘ഇത്തിക്കരപക്കിയെ അവതരിപ്പിച്ച സജിദ് പുത്തലത്ത്, വെറ്റിലബഷീര്, സല്മാന്ഗുരുക്കള് എന്നിവരാണ് പ്രധാന താരങ്ങള്‍.
ഹല്‍ദി ക്രിയേഷന്‍സിന്റെ ബാനറില്‍ ജി.കെ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ബ്രൈറ്റ് ആന്‍ഡ് ഡാര്‍ക്ക് അഷ്റഫ് ഗുരുക്കള്‍ രചന- സംവിധാനം നിര്‍വഹിക്കുന്നു. കാമറ- സിറിള്‍, മേക്കപ്പ്- സിജിന്‍ കോണകര, സംഘട്ടന സംവിധാനം- സല്മാന് ഗുരുക്കള്‍, സജീദ് പുത്തലത്ത്, ബഷീര്‍ വെറ്റില, സല്മാന് ഗുരുക്കള്‍, വിജീഷ് സുന്ദര്‍, പ്രകാശ് ബത്തേരി, ഹരീഷ് അത്താണി, ശ്രീധരന് എന്നിവരോടൊപ്പം പ്രമുഖതാരങ്ങളും വേഷമിടുന്നു. -അയ്മനം സാജന്