ബോളിവുഡിലെ യുവനായിക ആലിയഭട്ടും യുവനായകന് സിദ്ധാര്‍ഥ് മല്‍ഹോത്രയും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ സജീവമായിരുന്നു. ഇതുവരെ ഈ വിഷയത്തില്‍ മനസ് തുറക്കാതിരുന്ന ആലിയ ഇപ്പോള്‍ തന്റെ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ്. ഞാനും സിദ്ധാര്‍ഥും തമ്മില്‍ പ്രണയത്തിലല്ല. പിന്നെങ്ങനെയാണ് ഞങ്ങള്‍ വേര്‍പിരിയുന്നത്. സിദ്ധാര്‍ഥ് ഇപ്പോഴും എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയാണ്. ഞാന്‍ സിദ്ധാര്‍ഥുമായി എപ്പോഴും സംസാരിക്കാറുണ്ട്- ആലിയ പറയുന്നു.
ബോളിവുഡിലെ ഹോട്ട് കമിതാക്കളായ ആലിയയും സിദ്ധാര്‍ഥും തമ്മില്‍ വേര്‍പിരിഞ്ഞുവെന്നും ഇവരുടെ വേര്‍പിരിയലിനു കാരണം കത്രീന കെയ്ഫ് ആണെന്നുമായിരുന്നു അടുത്തിടെ പ്രചരിച്ച വാര്‍ത്ത. രണ്‍ബീര്‍ കപൂറുമായി വേര്‍പിരിഞ്ഞ കത്രീന സിദ്ധാര്‍ഥുമായി അടുത്തെന്നും ഇതില്‍ മനംനൊന്ത് ആലിയ സിദ്ധാര്‍ഥിനെ ഉപേക്ഷിച്ചെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്കൊരു പ്രണയമുണ്ടായിരുന്നു. രണ്ടുവര്‍ഷത്തോളം അതു നീണ്ടുനിന്നു. അയാളെ വിവാഹം കഴിക്കുന്നതും അയാളുടെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതുമെല്ലാം ഞാന്‍ സ്വപ്നം കണ്ടിരുന്നു. അയാള്‍ക്ക് എന്നോട് വല്ലാത്തൊരു സ്വാര്‍ഥത ആയിരുന്നു.
ഞാന്‍ ആരോടും സംസാരിക്കുന്നതുപോലും അയാള്‍ക്ക് ഇഷ്ടമല്ലായിരുന്നു. പിന്നീടെനിക്കുതോന്നി ഈ ബന്ധം തുടരുന്നത് ശരിയല്ലെന്ന്. അങ്ങനെ ആ ബന്ധം തകര്‍ന്നു.- ആലിയ തന്റെ പഴയകാല പ്രണയത്തെക്കുറിച്ചും മനസ് തുറന്നു. വരുണ്‍ ധവാന് നായകനാകുന്ന ബദ്രീനാഥ് കി ദുല്‍ഹനിയ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനുവേണ്ടി സിംഗപ്പൂരിലാണ് ആലിയ ഇപ്പോള്‍. ഷാരൂഖ് ഖാനോടൊപ്പം നായികയായി അഭിനയിച്ച ഡിയര്‍ സിന്ദഗിയാണ് ആലിയയുടേതായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം. നവംബര്‍ 25ന് ഡിയര്‍ സിന്ദഗി പുറത്തിറങ്ങും.