ആരാണ് അച്ഛന്‍! കാമുകനോ, 12കാരനോ? 17കാരി പ്രസവിച്ച കേസില്‍ കുഞ്ഞിന്റെ പിതാവിനെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; ആശുപത്രിക്കെതിരേയും കേസ്

babyകളമശേരി: 17കാരി സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച കേസില്‍ കുഞ്ഞിന്റെ പിതാവിനെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്താന്‍  അന്വേഷണ സംഘം തീരുമാനിച്ചു. കളമശേരി പോലീസ് ഇതിനായി എറണാകുളം ജുവൈനല്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

പെണ്‍കുട്ടി പറയുന്ന 12കാരന്‍ തന്നെയാണോ നവജാത ശിശുവിന്റെ പിതാവെന്നത് ഉറപ്പാക്കാനാണ്  ഡിഎന്‍എ ടെസ്റ്റിന്  പോലീസ് അപേക്ഷ നല്‍കിയത്. കോടതി അനുമതി നല്‍കിയാല്‍ നവജാത ശിശുവിന്റെയും അരോപിതനായ ആണ്‍കുട്ടിയുടെയും  ഡിഎന്‍എ ടെസ്റ്റ് നടത്തും. ഇതേ സംഭവത്തില്‍ കാക്കനാടുള്ള ആശുപത്രിക്കെതിരേയും കേസെടുത്തിട്ടുണ്ട്. സംഭവം മറച്ചു വച്ചതിനെതിരെയാണ് ആശുപത്രിയ്‌ക്കെതിരേ കേസുള്ളത്.

കഴിഞ്ഞ നവംബര്‍ 1 നാണ് വയറുവേദനയെന്ന പേരില്‍ ആശുപത്രിയില്‍ പ്രവേശിച്ച പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്.  ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചെന്നാണ് ആശുപത്രി അധികൃതര്‍ പോലീസിന് നല്‍കിയിരിക്കുന്ന വിശദീകരണം.  പ്രസവ സമയത്ത് 18 വയസായിരുന്നുവെന്ന വാദഗതിയും ഉയര്‍ന്നിരുന്നു.

Related posts