ആറ്റിങ്ങല്‍ അയിലത്ത് മൂന്നുപേരെ പേപ്പട്ടി കടിച്ചു

tvm-dogആറ്റിങ്ങല്‍: അയിലത്ത് പേപ്പട്ടി ഇറങ്ങി. രണ്ട് സ്കൂള്‍ കുട്ടികളേയും ഒരു ഇതരസംസ്ഥാന തൊഴിലാളിയെയും പട്ടി കടിച്ചു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അയിലം ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അരവിന്ദ് , മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി അനശ്വര എന്നിവര്‍ക്കും അയിലം പാലം പണിയ്ക്ക് വന്ന ബംഗാള്‍ സ്വദേശിക്കുമാണ് വ്യാഴാഴ്ച രാവിലെ 9.45 ഓടെ സ്കൂളിന്റെ മുന്നില്‍വച്ച് പട്ടി കടിയേറ്റത്. നായ പിന്നീട് എങ്ങോട്ടോ ഓടിപ്പോയി.

കഴിഞ്ഞ മാസവും ഇവിടെ പേപ്പട്ടി ശല്ല്യം ഉണ്ടായിരുന്നു. അന്ന് വളര്‍ത്തു മൃഗങ്ങളേയും നാട്ടുകാരെയും പട്ടി കടിച്ചു. തെരുവു നായ്ക്കളെ അമര്‍ച്ചചെയ്യാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നു കാട്ടി നാട്ടുകാര്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും തെരുവു നായ്ക്കളുടെ ശല്ല്യം കൂടി വരികയാണെന്നും നാട്ടുകാര്‍ പറഞ്ഞു.

Related posts