തിരുവല്ല: തിരുവല്ലയില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികളുമായി ബന്ധപ്പെട്ട് കായംകുളം – എറണാകുളം പാതയില്‍ ഇന്നു ട്രെയിന്‍ നിയന്ത്രണം. എറണാകുളം – കോട്ടയം – കൊല്ലം, എറണാകുളം – ആലപ്പുഴ – കൊല്ലം മെമു സര്‍വീസുകളും എറണാകുളം – കോട്ടയം – കായംകുളം, എറണാകുളം – ആലപ്പുഴ – കായംകുളം, കൊല്ലം – കോട്ടയം പാസഞ്ചറുകളും റദ്ദാക്കും.
ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും. കന്യാകുമാരി – മുംബൈ എക്‌സ്പ്രസ്, കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്, ഹൈദരാബാദ് – തിരുവനന്തപുരം ശബരി എക്‌സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും.