ഇരട്ടപ്പാത വന്നു, ട്രെയിനുകള്‍ വന്നു; സ്റ്റേഷനിലേക്കു നല്ല റോഡ് മാത്രം വന്നില്ല..!

KTM-VAIKOMROADകടുത്തുരുത്തി: പുതിയ ഇരട്ടപ്പാത കമ്മീഷന്‍ നടത്തി ട്രെയിനുകള്‍ ഓടിത്തുടങ്ങിയിട്ടും ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിന്റെയും സ്റ്റേഷനിലേക്കുള്ള വഴിയുടെയും നിര്‍മാണം മുടങ്ങി കിടക്കുകയാണെന്ന് പരാതി. കോട്ടയം-എറണാ കുളം റെയില്‍ പാതയില്‍ പിറവം മുതല്‍ കുറുപ്പന്തറ വരെയുള്ള ഭാഗം പൂര്‍ണമായും ഇരട്ടവരി പാതയായിരുന്നു. ഈ മാസം ഒന്ന് മുതല്‍ പുതിയ പാതയിലൂടെ ട്രെയിനുകള്‍ ഓടിത്തുടങ്ങി. എന്നാല്‍ ഇരട്ടപ്പാതയുടെ നിര്‍മാ ണത്തോടു നുബന്ധിച്ചുള്ള വര്‍ക്കുകളാണ് ഇപ്പോള്‍ മുടങ്ങി കിടക്കുന്നതെന്ന് ആപ്പാഞ്ചിറ പൗരസമിതി ഭാരവാഹികള്‍ ആരോപിച്ചു.

ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിന്റെ പകുതിയോ ളം ഭാഗം കോണ്‍ക്രീറ്റ് ചെയ്യാതെയും ടൈല്‍ ഇടാതെയുമാണ് ഇപ്പോഴും കിടക്കുന്നത്. മാസങ്ങളായി ഇവിടത്തെ വര്‍ക്കുകള്‍ തടസപ്പെട്ടിരിക്കുകയാണെന്നും പൗരസമിതിയംഗങ്ങള്‍ പറയുന്നു. കൂടാതെ പ്ലാറ്റ് ഫോമിലെ മറ്റു പണികളും മുടങ്ങി കിടക്കുകയാണ്. സ്റ്റേഷനിലേക്കു പോകുന്നതിനുള്ള ആപ്പാഞ്ചിറയില്‍ നിന്നുള്ള പ്രധാന റോഡിന്റെ നിര്‍മാണവും മുടങ്ങിയിട്ട് നാളുകളായി.

മഴ പെയ്താല്‍ ഇതുവഴി നടന്നു പോകാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. റെയില്‍വേയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ പ്രയോജനം യാത്രക്കാര്‍ക്ക് പൂര്‍ണമായും ലലഭിക്കണമെങ്കില്‍ ശേഷിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും പൗരസമിതി ആവശ്യപെട്ടു. പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ അധ്യക്ഷത വഹിച്ചു.  സെക്രട്ടറി സാബു മത്തായി, ബെന്നി മൈലംവേലില്‍, ഭാവന ചന്ദ്രബോസ്, മുകുന്ദന്‍ ആപ്പാഞ്ചിറ, രവീന്ദ്രന്‍ ദ്വാരക എന്നിവര്‍ പ്രസംഗിച്ചു.

Related posts