ഉപയോഗിക്കാതെ കിടക്കുന്ന ഫണ്ട് സഹകരണ മേഖലയില്‍ പ്രയോജനപ്പെടുത്തും: മന്ത്രി

ekm-moideenപറവൂര്‍: സഹകരണ മേഖലയില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഫണ്ടുകള്‍ പൊതുവായ കാര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്ന പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ചിറ്റാറ്റുകര പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്കിന്റെ പറയകാട് ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി അധ്യക്ഷത വഹിച്ചു.

കോര്‍ ബാങ്കിംഗ് എസ്. ശര്‍മ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലോക്കര്‍ ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ് നിര്‍വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ സി.കെ ഗിരി ആദ്യ നിക്ഷേപം സ്വീകരിച്ചു. ചികിത്സാ സഹായ പദ്ധതി സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവും ഉദ്ഘാടനം ചെയ്തു. ജില്ലാ ബാങ്ക് പ്രസിഡന്റ് എന്‍.പി പൗലോസ് ആദ്യ വായ്പയുടെ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എസ്. ഷൈല ആശ്രയ പെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി പോള്‍സണ്‍ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു. പറവൂര്‍ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ രാജു എം. വര്‍ക്കി മികച്ച കാര്‍ഷിക ഗ്രൂപ്പിനുള്ള ഉപഹാരം നല്‍കി. സിപിഎം ഏരിയാ സെക്രട്ടറി ടി.ജി. അശോകന്‍, ജില്ലാ ബാങ്ക് ഡയറക്ടര്‍ കെ.ബി അറുമുഖന്‍, എം.കെ. ബാബു, ടി.ഡി. സുധീര്‍, ടൈറ്റസ്  ഗോതുരുത്ത്, ഗീത സന്തോഷ്, വി.ആര്‍. ജെയിന്‍, സുനിത രാജന്‍, സി.യു ചിന്നന്‍, പി.പി. അരൂഷ്, വനജ ലാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts