എന്നെ അടിച്ചു വീഴ്ത്താമെന്നു കരുതേണ്ടാ…

roboമനുഷ്യരെപ്പോലെ നടക്കുവാനും ജോലികള്‍ ചെയ്യുവാനും സാധിക്കുന്ന റോബോര്‍ട്ടുകള്‍ക്കു ഗൂഗിള്‍സ് ബുസ്റ്റണ്‍ ഡൈനാമിക്ക്‌സ് രൂപം നല്‍കി. കെട്ടിടങ്ങളുടെ അകത്തും പുറത്തും ഇവയെ ഒരു പോലെ ഉപയോഗിക്കുവാന്‍ സാധിക്കും. പ്രകൃതി ദുരന്തങ്ങളോ അപകടങ്ങളോ ഉണ്ടാകുന്ന സാഹ്യചര്യത്തില്‍ റോബോര്‍ട്ടുകളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുവാനും സാധിക്കും.  വൈദ്യുതോര്‍ജ്ജമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോര്‍ട്ടുകള്‍ നാവിഗേഷന്റെ സഹായത്തോടെയാണു സഞ്ചരിക്കുന്നത്. റോബോര്‍ട്ടിക്ക് സയന്‍സ് ഫിക്ഷനില്‍നിന്നു ആശയം ഉള്‍ക്കൊണ്ടാണു റോബോര്‍ട്ടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റോബോര്‍ട്ടുകളെ പ്രധാനമായും യുഎസിന്റെ സുരക്ഷയ്ക്കായി ഉപയോഗിക്കാനാണു പദ്ധതി.

മനുഷ്യനെപോലെ മഞ്ഞിലുടെയും മറ്റും നടക്കുവാനും ശരീരത്തിന്‍െറ ബാലന്‍സ് നിലനിര്‍ത്തുകയും ചലനങ്ങളില്‍ കൃത്യത പുലര്‍ത്തുകയും ചെയ്യുന്ന സാങ്കേതികവിദ്യയിലുടെയാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായുള്ള റോബോര്‍ട്ടുകള്‍ ബുസ്റ്റണ്‍ ഡൈനാമിക്ക്‌സ് രൂപം നല്‍കിയിട്ടുണ്ട്. പത്തു കിലോ വരെ ഭാരമുള്ള  വസ്തുകള്‍ താഴെനിന്നെടുത്തു അലമാരികളില്‍ വയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള റോബോര്‍ട്ടുകളും നിര്‍മിച്ചവയിലുണ്ട്. ഈ വസ്തുകള്‍ എവിടെയാണു ഇരിക്കുന്നതെന്നു സെന്‍സറുചെയ്യതു കണ്ടുപിടിക്കുവാനും നിര്‍ദ്ദിഷ്ട സ്ഥാനത്തു കൃത്യമായി കൊണ്ടുവയ്ക്കുവാനും ഇവയ്ക്കു സാധിക്കും. റോബോര്‍ട്ടിന്റെ നിര്‍മാതാക്കള്‍ റോബോര്‍ട്ടിനെ പിന്നില്‍നിന്നു അടിച്ചു വീഴ്്ത്തുന്ന രംഗങ്ങളും കമ്പനി പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ വളരെ കൃത്യതയൊടെ എഴുന്നേല്‍ക്കുവാന്‍ സാധിക്കുന്നതു ഇവയുടെ വലിയ പ്രത്യേകതയാണ്.
robo1
അടുത്ത മാസം നടക്കുന്ന യുഎസ് ഗവണ്‍മെന്റിന്റെ റോബോ ഒളിംപിക്‌സില്‍ എല്ലാ റോബോര്‍ട്ടുകളും അണിനിരക്കും. ഇതില്‍ 5.9 അടി ഉയരമുള്ള റോബോര്‍ട്ടിനു എണ്‍പതു കിലോയിലധികം ഭാരമുണ്ട്.

Related posts