എസ്എസ്എല്‍സി മൂല്യനിര്‍ണയം ഇന്നു മുതല്‍ ആരംഭിക്കും; 16ന് പൂര്‍ത്തിയാകും

ktm-sslcകോട്ടയം: എസ്എസ്എല്‍സി മൂല്യനിര്‍ണയക്യാമ്പുകള്‍ ഇന്നാരംഭിക്കും. 16നു പൂര്‍ത്തിയാകും. ജില്ലയില്‍ നാലു ക്യാമ്പുകളുണ്ട്. കോട്ടയം സിഎംഎസ് സ്കൂളില്‍ മലയാളം പേപ്പര്‍ ഒന്ന്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് എച്ച്എസില്‍ സോഷ്യല്‍ സയന്‍സ്, സെന്റ് മേരീസ് എച്ച്എസില്‍ ഇംഗ്ലീഷ്, കിടങ്ങൂര്‍ സെന്റ് മേരീസ് എച്ച്എസില്‍ കെമിസ്ട്രി എന്നിവയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തും.

കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാപരിധിയില്‍ ഇത്തവണ ക്യാമ്പുകളില്ല. പകരം കാഞ്ഞിരപ്പള്ളിയില്‍ അധികമായി ഒരു കേന്ദ്രം കൂടി അനുവദിച്ചു. മാര്‍ക്കുകള്‍ എന്‍ഐസി തയാറാക്കിയ സോഫ്റ്റ് വെയറിലേക്ക് അപ്‌ലോഡ് ചെയ്യും. കഴിഞ്ഞവര്‍ഷം ഇതില്‍ ഗുരുതരപിഴവ് സംഭവിക്കുകയും ഫലപ്രഖ്യാപനം തകിടംമറിയുകയും ചെയ്തു. മുല്യനിര്‍ണയ ക്യാമ്പുകളില്‍വച്ച് എന്‍ട്രി ചെയ്യുന്ന മാര്‍ക്കുകള്‍ കൃത്യമാണോയെന്നു പരീക്ഷാ ഭവനില്‍ പരിശോധന ഉണ്ടാകും. ഏപ്രില്‍ അവസാനവാരം ഫലം പ്രഖ്യാപിക്കും. സംസ്ഥാനത്ത് 54 ക്യാമ്പുകളാണുള്ളത്.

Related posts