ഒരാളെ അറിയാം, രണ്ടാമന്‍ ആര് ? പതിനേഴുകാരിയെ രാത്രിയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പീഡിപ്പിച്ചത് രണ്ടുപേര്‍ ചേര്‍ന്നാണെന്ന് പെണ്‍കുട്ടിയുടെ മൊഴി

Rapeeeമുണ്ടക്കയം: ഉറങ്ങിക്കിടന്ന പതിനേഴുകാരിയെ  വീട്ടില്‍ നിന്നെടുത്തുകൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മുണ്ടക്കയം പോലീസ് കേസെടുത്തു. രണ്ടുപേര്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയും അമ്മയും ചേര്‍ന്ന് നല്കിയ പരാതിയില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പനയ്ക്കച്ചിറ സ്വദേശികളായ രണ്ടു  യുവാക്കളെ പോലീസ് സംശയിക്കുന്നു. ഒരാളെ പെണ്‍കുട്ടിക്ക് അറിയാമെന്ന പോലീസിന് മൊഴി നല്കിയിട്ടുണ്ട്.

കേസില്‍പ്പെട്ട ഒരു യുവാവിന് 20 വയസ് പ്രായമേയുള്ളുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15ന് രാത്രിയിലാണ്  സംഭവം. മൂത്രമൊഴിക്കുന്നതിന് കതക് തുറന്ന സമയത്താണ് പെണ്‍കുട്ടിയെ എടുത്തുകൊണ്ടു പോയതെന്ന് പറയുന്നു.

അസ്വസ്ഥത അനുഭവപ്പെട്ട പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീഡിപ്പിച്ച യുവാവിനെ ഇന്ന് അറസ്റ്റു ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്.

Related posts