ഓണക്കാലത്ത് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കണം”: റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍

tcr-trainകൊല്ലം :ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന്   റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സാധാരണയായി ഓണത്തിന് മാസങ്ങള്‍ക്കു മുമ്പുതന്നെ സ്‌പെഷ്യല്‍ ട്രെയിനുകളുടെ തീയതികള്‍ പ്രഖ്യാപിക്കുക പതിവാണ് എന്നാല്‍ ഇതുവരെയും തീയതികള്‍ പ്രഖാപിച്ചിട്ടില്ല. സാധാരണ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളില്‍ റിസര്‍വേഷന്‍ ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മുംബൈ, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളില്‍ നിന്നും തിരികെയും സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉടന്‍ ആരംഭിക്കണമെന്നും  യോഗം ആവശ്യപ്പെട്ടു. ഓണക്കാലത്തിന് മുമ്പുള്ള രണ്ടാഴ്ചക്കാലത്തും ഓണത്തിന് ശേഷമുള്ള രണ്ടാഴ്ചക്കാലത്തുമാണ് കൂടുതല്‍ ട്രെയിനുകള്‍ ആവശ്യമായിവരുന്നത്.  സംസ്ഥാന പ്രസിഡന്റ് പരവൂര്‍ സജീബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജന. സെക്രട്ടറി യു.കെ. ദിനേശ് മണി, റ്റി.പി. ദീപുലാല്‍, ജെ. ഗോപകുമാര്‍, ചിതറ അരുണ്‍ശങ്കര്‍, നിര്‍മ്മല്‍കുമാര്‍ ആര്‍.എസ്  എന്നിവര്‍ പ്രസംഗിച്ചു.

Related posts