ഓരോ പ്രദേശത്തിന്റേയും ടൂറിസം സാധ്യതകളെ കുറിച്ച് പഠിക്കും: മന്ത്രി

TCR-MOIDEENചാവക്കാട്: ടൂറിസം മേഖലയില്‍ ലഭ്യാമകുന്ന പണത്തിനുസരിച്ച് പദ്ധതി തയ്യാറാക്കുന്നതിന് പകരം ഓരോ പ്രദേശത്തിന്റേയും ടൂറിസം സാധ്യതകളെ പഠിച്ച് പദ്ധതി തയ്യാറാക്കി പണം കണ്ടെത്തുമെന്ന് ടൂറിസം-സഹകരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ചാവക്കാട് ബീച്ച് സൗന്ദര്യവത്കരണ പദ്ധതിപ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവക്കാട് ബീച്ച് സൗന്ദര്യവത്കരണം പൂര്‍ത്തീകരിക്കാന്‍ മുന്തിയ പരിഗണന നല്‍കും. ഇത് സംമ്പന്ധിച്ച് കെ.വി.അബ്ദുള്‍ ഖാദര്‍ എംഎല്‍എ നിവേദനം നല്‍കിയിട്ടുണ്ട്.

സുന്ദരവും വിസ്തൃതവുമായ കടല്‍ തീരമാണ് ചാവക്കാട് ഉള്ളത്. ഇതിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് സൗകര്യമൊരുക്കണം. അതിനായി കുറഞ്ഞ ചിലവില്‍ രാത്രി താമസിക്കാനായുള്ള സൗകര്യം സ്വകാര്യ പങ്കാളിത്തതോടെ തയ്യാറാക്കും. പ്രാഥമീകാവശ്യങ്ങള്‍ക്കുള്ള സൗകര്യം, പാര്‍ക്കിംഗ്  സൗകര്യം എന്നിവ യൊരുക്കും.ഇതിനായുള്ള പദ്ധതികള്‍ ആവിഷ്കരിക്കും.

സംസ്ഥാനത്തെ എല്ലാ ലൈഫ് ഗാര്‍ഡുകള്‍ക്കും ആവശ്യമായ ശാസ്ത്രീയ പരിശീലവും ആധുനീക ഉപകരണങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട് പുത്തന്‍കടപ്പുറം ബീച്ചും അദ്ദഹം സന്ദര്‍ശിച്ചു. കെ.വി.അബ്ദുള്‍ഖാദര്‍ എംഎല്‍എ, സിപിഎം ചാവക്കാട് ഏരിയാ സെക്രട്ടറി എം.കൃഷ്ണദാസ്,ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍,ചാവക്കാട് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എ.എച്ച്.അക്ബര്‍, കെ.എച്ച്.സലാം, എം.ആര്‍.രാധാകൃഷ്ണന്‍, എ.എ.മഹേന്ദ്രന്‍, പി.പി .നാരായണന്‍, ടി.എം.ഹനീഫ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Related posts