കണെ്ടയ്‌നര്‍ റോഡിലെ പാര്‍ക്കിംഗ് നിരോധനം: വ്യക്തതയില്ലാതെ ബദല്‍ സംവിധാനങ്ങള്‍

ekm-contairarകൊച്ചി: കളമശേരി-വല്ലാര്‍പാടം കണെ്ടയ്‌നര്‍ റോഡിലെ (ദേശീയപാത 966എ) പാര്‍ക്കിംഗ് നിരോധനം കര്‍ശനമാക്കാനിരിക്കെ ബദല്‍ പാര്‍ക്കിംഗ് സംവിധാനങ്ങളുടെ പ്രായോഗികത സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നു. വൈപ്പിന്‍ കാളമുക്ക് പടിഞ്ഞാറേ വാര്‍ഡില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ റോഡിന്റെ ഒരു വശത്തും, വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ സിഐഎസ്എഫ് ബാരക്കിന് എതിര്‍വശം റോറോ ജെട്ടി ഭാഗത്തും, ബോള്‍ഗാട്ടി പാലസ് റോഡില്‍ പേ ആന്‍ഡ് പാര്‍ക്കിലുമാണ് കണെ്ടയ്‌നര്‍ ട്രെയിലര്‍ ട്രക്കുകള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

കാളമുക്കിലും വില്ലിംഗ്ടണ്‍ ഐലന്‍ഡിലും നൂറു കണെ്ടയ്‌നര്‍ ട്രക്കു വീതവും ബോള്‍ഗാട്ടിയില്‍ 60 കണെ്ടയ്‌നര്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണെ്ടന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. എന്നാല്‍, ഇത്രയധികം കണെ്ടയ്‌നര്‍ ട്രക്കുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം യഥാര്‍ഥത്തില്‍ ഉണേ്ടാ എന്നത് സംബന്ധിച്ച് ഒരു വ്യക്തതയും വരുത്താതെയാണ് പാര്‍ക്കിംഗ് അനുവദിച്ചുകൊണ്ടുള്ള നടപടിയെന്നാണ് ആക്ഷേപം.

വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ പാര്‍ക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തണമെങ്കില്‍ നഗരത്തിലെ തിരക്കിലൂടെ കിലോമീറ്ററുകള്‍ താണേ്ടണ്ടതുണ്ട്. അല്ലെങ്കില്‍ റോ- റോ ഫെറി ഉപയോഗിക്കണം. ഗതാഗതകുരുക്കില്‍ വലയുന്ന നഗരത്തില്‍ വലിയ കണെ്ടയ്‌നര്‍ ലോറികളുടെ സഞ്ചാരം ഏറെ ബുദ്ധിമുട്ടാകും. ഇവിടെ ഇത്രയേറെ കണെ്ടയ്‌നര്‍ ട്രക്കുകള്‍ പാര്‍ക്കു ചെയ്യാനാകുമോ എന്നതു വ്യക്തമല്ല. ഐലന്‍ഡില്‍ എത്തുന്ന കണെ്ടയ്‌നര്‍ ലോറികള്‍ അവിടത്തെ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം ഉപയോഗപ്പെടുത്താതെ വഴിയരികില്‍ ഇടുകയാണു പതിവ്.

ഈ സാഹചര്യത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ അവിടേക്ക് എത്തുന്നത് ഗതാഗതകുരുക്ക് വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ബോള്‍ഗാട്ടിയിലെ പേ ആന്‍ഡ് പാര്‍ക്കില്‍ 60 കണെ്ടയ്‌നര്‍ ട്രക്കുകള്‍ക്കു പാര്‍ക്കു ചെയ്യാനുള്ള സൗകര്യമേയുള്ളൂ. ഈ മാസം 20 മുതല്‍ കണെ്ടയ്‌നര്‍ റോഡില്‍ കണെ്ടയ്‌നര്‍ ലോറികളുടെ പാര്‍ക്കിംഗ് കര്‍ശനമായി നിരോധിക്കുമെന്ന് ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കണെ്ടയ്‌നര്‍ റോഡില്‍ അനുദിനം വര്‍ധിച്ചുവരുന്ന അപകടങ്ങളെത്തുടര്‍ന്ന് ജസ്റ്റീസ് പി.എന്‍. രവീന്ദ്രന്‍ ഹൈക്കോടതിയിലേക്ക് എഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി പരിഗണിക്കവെയാണ് കളക്ടര്‍ ഇക്കാര്യം ശിപാര്‍ശ ചെയ്തത്. വല്ലാര്‍പാടം രാജ്യാന്തര കണെ്ടയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ നിര്‍മിക്കുന്ന പാര്‍ക്കിംഗ് സെന്റര്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാകുന്നതുവരെയാണ് ബദല്‍ സംവിധാനം എന്നാണ് അറിയിച്ചിരിക്കുന്നത്.

Related posts