കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് തരംഗം: എം.വി. ജയരാജന്‍

knr-mvjayarajanകണ്ണൂര്‍: ജില്ലയില്‍ എല്‍ഡിഎഫ് തരംഗം തെരഞ്ഞെടുപ്പില്‍ പ്രകടമായെന്ന് എം.വി.ജയരാജന്‍. അഴിമതി സര്‍ക്കാരിനെ പുറത്താക്കാനും വര്‍ഗീയതയെ തുടച്ചു നീക്കാനുമുള്ള ജനഹിതമാണ് ഇടതുപക്ഷ മുന്നേറ്റത്തിന് അടിസ്ഥാനം. കള്ളവോട്ടെന്ന കള്ളപ്രചാരണവും കേന്ദ്രസേനയെ കൊണ്ടുവന്നു ഭീകരത സൃഷ്ടിച്ചുമാണു യുഡിഎഫ് സര്‍ക്കാര്‍ ഇടതുമുന്നേറ്റത്തെ തകര്‍ക്കാന്‍ പരിശ്രമിച്ചത്.

നിര്‍ഭയമായി വോട്ടുചെയ്യാനുള്ള സൗകര്യം പോലും നിഷേധിച്ചു. ജില്ലയില്‍ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതി—നു വേണ്ടി കൊണ്ടുവന്ന കേന്ദ്രസേന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്കുനേരെ പോലും അതിക്രമങ്ങള്‍ കാട്ടി. അഴീക്കോട് മണ്ഡലത്തില്‍ പലയിടങ്ങളിലും ആര്‍എസ്എസ്-ലീഗ് കൂട്ടുകെട്ടാണു തെരഞ്ഞെടുപ്പ് ദിവസം വ്യക്തമായത്.

35 ബൂത്തുകളില്‍ ബിജെപി ഏജന്റുമാര്‍ ഉണ്ടായിരുന്നില്ല. ബൂത്ത് ഏജന്റുമാര്‍ ഉണ്ടായിരുന്ന ആറു ബൂത്തുകളില്‍ ഉച്ചയ്ക്കു മുമ്പുതന്നെ ഇറങ്ങിപ്പോവുകയും ചെയ്തു. പോലീസ് അതിക്രമങ്ങളും അവിശുദ്ധ കൂട്ടുകെട്ടും കണ്ണൂരിലെ ജനവിധിയെ അട്ടിമറിക്കാനായിരുന്നു. എന്നാല്‍ കേരളത്തിലെ അഴിമതി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കണമെന്ന ജനഹിത—ത്തെ കുഴിച്ചുമൂടാന്‍ ഇതുകൊണ്ടൊന്നും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts