മൂവാറ്റുപുഴ: കലാകാരന്മാരുടെ കൂട്ടായ്മയായ അക്സയുടെ ഉദ്ഘാടനം എല്‍ദോ ഏബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളും കലാകായികരംഗത്ത് വളര്‍ന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയില്‍നിന്നു സമൂഹത്തെ സംരക്ഷിക്കുന്നതും സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
യോഗത്തില്‍ മുന്‍ എംഎല്‍എ ബാബു പോള്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്, വൈസ് ചെയര്മാന് പി.കെ. ബാബുരാജ്, ജില്ലാ പഞ്ചായത്തംഗം എന്‍. അരുണ്‍, ഫാ. കുര്യാക്കോസ് കച്ചിറമറ്റം, അക്ബര്‍ മൗലവി, ശ്രേഷ്ഠാചാര്യ ബ്രഹ്മശ്രീഎം.പി. സജീവ്, മേള പ്രസിഡന്റ് സുര്‍ജിത് എസ്തോസ്, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്കല്‍, പി. അര്ജുനന് മാസ്റ്റര്‍, അജീഷ് വടക്കേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി എം.ഐ.കുര്യാക്കോസ് – ചെയര്മാന്, മക്കാര്‍ മൂവാറ്റുപുഴ – വൈസ് ചെയര്മാന്, ബേസില്‍ സി. മാത്യു – സെക്രട്ടറി, അലി കല്ലാമല – ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.