കലാഭവന്‍ മണിക്കു ചാലക്കുടിയില്‍ സ്മാരകം നിര്‍മിക്കും: നഗരസഭ

tcr-maniചാലക്കുടി: കലാഭവന്‍ മണിയ്ക്കു ചാലക്കുടിയില്‍ ഉചിതമായ സ്മാരകം നിര്‍മിക്കുമെന്നു നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കലാഭവന്‍ മണിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തില്‍ നഗരസഭ നീതി കാണിച്ചില്ലയെന്ന ആരോപണം ഒട്ടും ന്യായീകരിക്കാവുന്നതല്ലെന്നും അവര്‍ പറഞ്ഞു. ചാലക്കുടിയുടെ പേരും പ്രശസ്തിയും ലോകത്തിന്റെ നെറുകയിലെത്തിച്ച അനുഗ്രഹീത കലാ കാരനായ കലാഭവന്‍ മണിക്ക് അര്‍ഹിക്കുന്ന രീതിയില്‍ പൊതുദര്‍ശനമാണ് നഗരസഭയും പൗരാവലിയും ചേര്‍ന്ന് ഒരുക്കിയത്.

എന്നാല്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണു ജനങ്ങള്‍ എത്തിച്ചേര്‍ന്നതെന്നും അവരെ നിയന്ത്രിക്കുന്നതിനു നഗരസഭക്കും പോലീസിനും പരിമിതികള്‍ ഉണ്ടായിരുന്നുവെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കലാഭവന്‍ മണിയുടെ മൃതദേഹം ജനങ്ങള്‍ക്ക് ഒരുനോക്കുകാണാനാകാതെ വന്നതില്‍ നഗ രസഭക്ക് അതിയായ ദുഃഖമുണ്ടെന്നും എന്നാല്‍ ഈ പോരായ്മ മുഴുവനും നഗരസഭയുടെ തലയില്‍ കെട്ടിവച്ച് ആക്ഷേപം ചൊരിയുന്നതു തീര്‍ത്തും ഖേദകരമാണെന്നും ഉഷ പരമേശ്വരന്‍ പറഞ്ഞു.

പൊതുദര്‍ശന പരിപാടി ചാലക്കുടിയിലെ പൗരപ്രമുഖരും രാഷ്ട്രീയകക്ഷി നേതാക്കളും കൗണ്‍സിലര്‍മാരും ഏകകണ്ഠമായി എടുത്ത തീരുമാനമാണെന്നും അവര്‍ അറി യിച്ചു. വസ്തുത ഇതായിരിക്കെ നഗരസഭയുടെ പേരില്‍ കുറ്റം ചുമത്തുന്നവര്‍ അതില്‍ നിന്നും പിന്തിരിയണമെന്നും യാഥാര്‍ഥ്യം മനസിലാക്കണമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ അഭ്യര്‍ഥിച്ചു.    വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, പ്രതിപക്ഷ നേതാവ് വി.ഒ. പൈല പ്പന്‍, ഭരണകക്ഷി ലീഡര്‍ പി.എം. ശ്രീധരന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts