കൊച്ചി: കലാഭവന്‍ മണിയുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം സംബന്ധിച്ച് കാക്കനാട് റീജണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ മൂത്രപരിശോധനയിലാണ് കലാഭവന്‍മണിയുടെ ശരീരത്തില്‍ കഞ്ചാവിന്റെയും കറുപ്പിന്റെയും സാന്നിധ്യം കണ്ടെത്തിയത്.
മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്നുതന്നെ മൂത്രപരിശോധന നടത്തിയിരുന്നു. മയക്കുമരുന്നുകളുടെ സാന്നിധ്യം മരുന്നുകളിലൂടെയും വേദനസംഹാരികളിലൂടെയും മണിയുടെ ശരീരത്തില്‍ കടക്കാനുള്ള സാധ്യതകള്‍ ഇല്ല. മയക്കുമരുന്ന് ഉപയോഗിച്ചാല്‍ മാത്രമെ അതിന്റെ സാന്നിധ്യം ശരീരത്തില്‍ ഉണ്ടാകുവെന്നും അധികൃതര്‍ അറിയിച്ചു.