ഇളയ ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രത്തില്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍ നായികയാകുന്നു. ഇരുവരുടെയും മൂന്നാമത്തെ ചിത്രമാണ് ഇത്. കാജല്‍ അഗര്‍വാ ളും വിജയ്‌യും തുപ്പാക്കി, ജില്ല എന്നീ ചിത്രങ്ങളിലാണ് ഇതിനു മുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിജയ്‌യുടെ 61-ാമത്തെ ചിത്രമാണ്. സായ് പല്ലവി ഈ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിനു എ ആര്‍ റഹ്മാനായിരിക്കും സംഗീത സംവിധാനം നിര്‍വഹിക്കുക. വിജയേന്ദ്ര പ്രസാദിന്റേതാണ് തിരക്കഥ. ചിത്രത്തിലെ മറ്റു താരങ്ങളാരൊക്കെയെന്ന് തീരുമാനമായിട്ടില്ല.
കാജല്‍-വിജയ് വീണ്ടും
