നെല്ലിയാമ്പതി: കാലവര്‍ഷം തുടങ്ങിയതുമുതല്‍ നെല്ലിയാമ്പതി റോഡില്‍ മരങ്ങള്‍ വീഴുന്നത് പതിവാകുന്നു. ഞായറാഴ്ച ഉണ്ടായ ശക്തമായ കാറ്റിനെതുടര്‍ന്നാണ് നെല്ലിയാമ്പതിയില്‍ വണ്ണാത്തിപാലം-കാരപ്പാറ റോഡില്‍ ആറ്റുപ്പാടി ബസ് സ്റ്റോപ്പിനു സമീപം മരം കടപുഴകിയത്. കടപുഴകിയ സില്‍വര്‍ ഓക്ക് മരം റോഡിനു കുറുകെ വൈദ്യുതി ലൈനിനു മുകളില്‍കൂടി മറ്റൊരു മരത്തിന്റെ കൊമ്പില്‍ തങ്ങിയാണ് നില്‍ക്കുന്നത്.
കടപുഴകി റോഡിനു കുറുകെ കിടക്കുന്ന മരത്തിന്റെ അടിയില്കൂടിയാണ്കാരപ്പാറയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇപ്പോള്‍ കടന്നുപോയികൊണ്ടിരിക്കുന്നത്. ഏതു സമയത്തും കടപുഴകി നില്ക്കുന്ന മരത്തിന്റെ ഭാരം താങ്ങി നില്ക്കുന്ന മരംകൂടി പൊട്ടിയാല്‍ കടപുഴകിയ മരം റോഡിനു കുറുകെ വീഴുന്നതോടൊപ്പം വൈദ്യുതി കമ്പികളില്‍ പൊട്ടി വീഴുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.