ഇന്‍ഡോര്‍: സ്ത്രീയെ കബളിപ്പിച്ച് നവജാതശിശുവിനെ മോഷ്ടിച്ച സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയെ പോലീസ് അറസ്റ്റ്ചെയ്തു. ആശുപത്രിയിലെത്തിയ നാല്പതുകാരിയായ ഷാഹിന ഷേയ്ക്ക് എന്ന സ്ത്രീ, താന്‍ നഴ്സാണെന്നും കുഞ്ഞിന് കുത്തിവയ്പ്പു വേണമെന്നും പറഞ്ഞ് കുട്ടിയെ എടുത്തുകൊണ്ടുപോവുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ കൊണ്ടുവരാതിരുന്നതിനെത്തുടര്ന്ന് വീട്ടുകാര്‍ക്കു സംശയംതോന്നി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി കാമറയില്‍ കുട്ടിയുമായി ഷാഹിന പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു. ഇതാണ് അറസ്റ്റിനു വഴിയൊരുക്കിയത്.
കുഞ്ഞിനെ മോഷ്ടിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു
