ചങ്ങനാശേരി: പിഞ്ചുകുഞ്ഞുങ്ങളെ മടിയിലിരുത്തി ലാളിച്ച ശേഷം കുഞ്ഞുങ്ങളുടെ സ്വര്‍ണ അരഞ്ഞാണം ഊരിയെടുക്കുന്ന യുവതി അറസ്റ്റില്‍. മാടപ്പള്ളി പുന്നക്കുന്ന് പത്തിരിക്കല്‍ മഞ്ജു(38)വാണ് അറസ്റ്റിലായത്. തൃക്കൊടിത്താനം എസ്ഐ സുധീഷ്കുമാര്‍, അഡീഷണല്‍ എസ്ഐ പുഷ്പന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ അറസ്റ്റുചെയ്തു.
മഞ്ജുവിന്റെ അയല്പക്കത്തുള്ള വീട്ടിലെ 11 മാസം പ്രായമുള്ള കുഞ്ഞിന്റെ ഒരുപവന്റെ സ്വര്‍ണ അരഞ്ഞാണം കവര്‍ന്ന കേസിലാണ് ഇവരെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. മഞ്ജു മാടപ്പള്ളി പങ്കിപ്പുറത്തുള്ള മറ്റൊരു കുട്ടിയുടെ അരഞ്ഞാണം ഇതേരീതിയില്‍ മോഷ്ടിച്ചതായി ചോദ്യംചെയ്യലില്‍ മഞ്ജു സമ്മതിച്ചതായി പോലീസ് പറഞ്ഞു. മഞ്ജുവിന്റെ ഭര്‍ത്താവ് ഏതാനും നാള് മുന്‍പ് ഇവരെ ഉപേക്ഷിച്ചുപോയി. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയുണ്ട്.