കോതമംഗലം: പുതുപ്പാടിയില്‍ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കുട്ടിക്കുറ്റവാളിക്കൊപ്പം മുമ്പു മറ്റൊരു വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. വാരപ്പെട്ടി കാഞ്ഞിരത്തിങ്കല്‍ സുബിന് (22) ആണ് അറസ്റ്റിലായത്. ഈ മാസം ആദ്യമാണ് മാതിരപ്പിളളിയിലെ വാടകവീട്ടില്‍ കുട്ടിക്കുറ്റവാളിയുമായി ചേര്‍ന്ന് സുബിന് കവര്‍ച്ച നടത്തിയത്.
മാതിരപ്പിള്ളിയില്‍ വാടകയ്ക്കു താമസിച്ചിരുന്ന മാമലക്കണ്ടം വട്ടപ്പിള്ളില്‍ എല്‍ദോസിന്റെ ഭാര്യ മിനിയുടെ വീട്ടില്‍ നിന്നാണ് പ്രതികള്‍ പട്ടാപ്പകല്‍ സ്വര്‍ണാഭരണങ്ങളും പണവും എടിഎം കാര്‍ഡും കവര്‍ന്നത്. പകല്‍ സമയങ്ങളില്‍ ആളില്ലാത്ത വീടുകള്‍ കണെ്ടത്തി പിന്‍വാതില്‍ തകര്‍ത്ത് അകത്തുകയറി മോഷണം നടത്തുകയാണ് ഇവരുടെ രീതി.
പകല്‍ സമയങ്ങളില്‍ കറങ്ങിനടന്ന് ആളില്ലാത്ത വീടു കണെ്ടത്തി കുട്ടിക്കുറ്റവാളിയെ മോഷണത്തിനായി സ്ഥലത്ത് എത്തിക്കുന്നതും അറസ്റ്റിലായ സുബിനാണെന്ന് പോലീസ് പറഞ്ഞു. പതിനേഴുകാരനായ കുട്ടിക്കുറ്റവാളിയെ ഇന്നലെ കാക്കനാട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.