കേരളത്തില്‍ താമര മൊട്ടിട്ടു! നേമത്ത് രാജഗോപാലിന് വിജയം; എ.കെ. ആന്റണിക്കുള്ള മറുപടി ജനങ്ങള്‍ നല്‍കിയെന്ന് രാജഗോപാല്‍

alp-rajagopalതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. നേമത്ത് ബിജെപി സ്ഥാനാര്‍ഥി ഒ. രാജ ഗോപാല്‍ എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ വി. ശിവന്‍കുട്ടിയെയാണ് പരാജയപ്പെടുത്തിയത്.

നേമത്തെ വിജയം ബിജെപിയുടെ മുന്നേറ്റത്തിന്റെ തുടക്കം: രാജഗോപാല്‍

തിരുവനന്തപുരം: നിയമസഭയില്‍ കയറാന്‍ വിസിറ്റിംഗ് പാസെടുക്കണമെന്നു പരിഹസിച്ച എ.കെ. ആന്റണിക്കുള്ള മറുപടി ജനങ്ങള്‍ നല്‍കിയെന്ന് ബിജെപി നേതാവ് ഒ. രാജഗോപാല്‍. കേരളത്തില്‍ ബിജെപിയുടെ മുന്നേറ്റത്തിന്റെ തുടക്കമാണ് നേമത്തെ വിജയമെന്നും രാജഗോപാല്‍ പറഞ്ഞു.

Related posts