ആലപ്പുഴ: കൊപ്രായുടെ ഉത്പാദന ചെലവിനനുസൃതമായി താങ്ങുവില നിശ്ചയിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയാറാകണമെന്നു കര്‍ഷ കോണ്‍ഗ്രസ് സംസ്ഥന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്പകവാടി അഭ്യര്‍ഥിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് നിശ്ചയിക്കപ്പെട്ടിട്ടുള്ള താങ്ങുവില നാളീകേര കൃഷിയെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ അപര്യാപ്തമാണ്. മില്ലിംഗ് കൊപ്രായുടെ താങ്ങുവില ക്വിന്റലിനു 7,950രൂപയായും പച്ചത്തേങ്ങാ സംഭരണ വില ക്വിന്റലിനു 4,000രൂപയായും ഉയര്‍ത്തിയാന്‍ മാത്രമേ കൃഷിക്കാര്‍ക്കു നിലനില്പുണ്ടാവൂ എന്നും സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലൂടെയും പച്ചത്തേങ്ങാ സംഭരണം നടത്തണമെന്നും കര്‍ഷക കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോര്‍ജ് കാരാച്ചിറ അധ്യക്ഷത വഹിച്ചു. മുഞ്ഞനാട് രാമചന്ദ്രന്‍, പി.ടി. സ്കറിയ മാത്യു ചെറുപറമ്പന്‍, കെ.കെ.സി. നായര്‍, കെ.ജി.ആര്‍. പണിക്കര്‍, കെ.എന്‍. പൊന്നപ്പന്‍, ഭരണിക്കാവ് വാസുദേവന്‍, ആര്‍. ദീപക് റോഫിന്‍ കാവാലം, ശ്രീദേവി സോമന്‍, റിറ്റോ ഏബ്രഹാം, ജോജി ചെറിയാന്‍, രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, ഷിബു വര്‍ഗീസ് മാവുങ്കല്‍, കെ.എം. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.