കോല്‍ക്കത്ത തലപ്പത്ത്

SP-KOLKATHAകോല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഏഴു റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

49 പന്തില്‍ 70 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും 45 പന്തില്‍ 54 റണ്‍സ് നേടിയ നായകന്‍ ഗൗതം ഗംഭീറും മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍, യൂസഫ് പഠാനും ആന്ദ്രെ റസലിനും കഴിഞ്ഞ മത്സരത്തിലേ മികവു തുടരാനായില്ല. അതുകൊണ്ടുതന്നെ കൂറ്റന്‍ സ്‌കോറിലേക്കെത്താനുള്ള ശ്രമം പാളി.

എന്നാല്‍, മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 53 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഗ്ലെന്‍ മാക്‌സ്‌വെലിന്റെ മികവില്‍ പഞ്ചാബ് കരകയറി. 42 പന്തില്‍ ആറു ബൗണ്ടറിയും നാലു സിക്‌സുമടക്കം 68 റണ്‍സാണ് മാക്‌സ്‌വെല്‍ അടിച്ചുകൂട്ടിയത്. ഏഴു പന്തില്‍ 21 റണ്‍സെടുത്ത അക്്ഷര്‍ പട്ടേല്‍ ടീമിനു പ്രതീക്ഷ നല്‍കി.

അവസാന ഓവര്‍ വരെ പഞ്ചാബ് ജയിക്കുമെന്ന പ്രതീതയുണ്ടായിരുന്നു. എന്നാല്‍, ആന്ദ്രെ റസല്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്നു വിക്കറ്റുകള്‍ നിലംപതിച്ചതോടെ പഞ്ചാബിന്റെ സ്വപ്നം തകര്‍ന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്

പോയിന്റ് നില

ടീം, കളി, ജയം, തോല്‍വി, സമനില, പോയിന്റ്

കോല്‍ക്കത്ത 9-6-3-0-12
ഗുജറാത്ത് ലയണ്‍സ് 9-6-3-0-12
ഡല്‍ഹി 7-5-2-0-10
മുംബൈ 9-5-4-0-10
ഹൈദരാബാദ് 7-4-3-0-8
പൂന 8-2-6-0-4
ബാംഗളൂര്‍ 7-2-5-0-4
പഞ്ചാബ് 8-2-6-0-4

ടോപ് 5 ബാറ്റ്‌സ്മാന്‍

(മത്സരം, റണ്‍സ്, ഉയര്‍ന്ന സ്‌കോര്‍)

കോഹ്‌ലി 7-433-100*
ഗൗതം ഗംഭീര്‍ 9-393-90*
വാര്‍ണര്‍ 7-386-92
രോഹിത് ശര്‍മ 9-383-85*
ഡിവില്യേഴ്‌സ് 7-320-83
രഹാനെ 7-276-67

ടോപ് 5 ബൗളര്‍

താരം, മത്സരം, വിക്കറ്റ്, മികച്ചപ്രകടനം

ആന്ദ്രെ റസല്‍ 9-13-4/20
മക്ക്ലനേഗന്‍ 9-13-4/21
ബുംറ 9-11-3/26
മോഹിത് ശര്‍മ 8-10-3/23
ഉമേഷ് യാദവ് 8-10-3/28
ഭുവനശ്വര്‍ കുമാര്‍ 7-10-4/29

Related posts