ക്രിക്കറ്റ് താരങ്ങള്‍ സിനിമയുടെ ക്രീസില്‍; ആര്‍.അശ്വിനും മുരളി വിജയ്യും തമിഴ് സിനിമയില്‍

muraliക്രിക്കറ്റ് താരങ്ങള്‍ സിനിമാ താരങ്ങളാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ആര്‍.അശ്വിനും മുരളി വിജയ്‌യുമാണ് സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. തെരുവ് ക്രിക്കറ്റ് ആസ്പദമാക്കിയുളള പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. തമിഴ് സിനിമയായ ചെന്നൈ 600028 എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഇരുവരും അഭിനയിക്കുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാറ്റുരയ്ക്കാനൊരുങ്ങുന്ന ഇരുതാരങ്ങളും ഇടവേളകളിലാകും ഈ സിനിമയില്‍ അഭിനയിക്കുക. 2007ല്‍ ഇറങ്ങിയ ചെന്നൈ 600028ന്റെ രണ്ടാം ഭാഗമാണിത്. ചെന്നൈ 600028ന്റെ സംവിധായകന്‍ വെങ്കട് പ്രഭു തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ബ്ലാക്ക് ടിക്കറ്റ്‌സിന്റെ ബാനറിലാണ് നിര്‍മാണം

Related posts