ചേര്‍ത്തല: ചാതുര്‍വര്‍ണ്യത്തിനെതിരെ പോരാടിയ ശ്രീനാരായണ ഗുരുവിന്റെ പിന്മുറക്കാര് വാമനപൂജ നടത്തുന്നവര്‍ക്ക് പിന്നാലെ പോയതിന് മറുപടി പറയണമെന്ന് മന്ത്രി തിലോത്തമന്. ശ്രീനാരായണ ഗുരുജയന്തി ആഘോഷത്തോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ചാതുര്‍വര്‍ണ്യം തിരിച്ചുകൊണ്ടുവരുവാന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്നാലെയാണ് എസ്എന്‍ഡിപി യോഗത്തിന്റെ ഇപ്പോഴത്തെ നേതൃത്വം.
മഹാബലിയുടെ ഓര്‍മ്മകളില്‍ കേരളീയര്‍ ഒന്നാകെ ഓണം കൊണ്ടാടുമ്പോള്‍ വാമനപൂജ നടത്തുന്നവര്‍ക്ക് പിന്നാലെ എസ്എന്‍ഡിപി നേതാക്കള്‍ പോകുകയാണ്. ജനാതിപത്യ ശക്തികള്‍ക്കെതിരായി മറ്റാരുടേയോ ദല്ലാളന്മാരായാല് നേതൃത്വത്തെ ജനങ്ങള്‍ തള്ളിക്കളയുമെന്നുള്ളത് കഴിഞ്ഞകാലാനുഭവങ്ങള്‍ തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എസ്എന്‍ഡിപി യോഗം അസി.സെക്രട്ടറി പി.ടി മന്മഥന്റെ അധ്യക്ഷ പ്രസംഗത്തോടു പ്രതികരിച്ചാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചത്.