ഗോള്‍ വഴങ്ങാതെ ഏറ്റവും കൂടുതല്‍ സമയം: ബഫണിനു റിക്കാര്‍ഡ്

buffunറോം: ഏറ്റവും കൂടുതല്‍ സമയം ഗോള്‍ വഴങ്ങാതിരുന്ന ഗോള്‍ കീപ്പര്‍ എന്ന സീരി എ റിക്കാര്‍ഡ് ഗിയാന്‍ ലൂയിജി ബഫണ്‍ സ്വന്തമാക്കി. ജനുവരി 10നു സാംപ്‌ദോറിയയ്‌ക്കെതിരേ നടന്ന മത്സരത്തിന്റെ 64-ാം മിനിറ്റിലാണ് യുവന്റസ് ഗോളി ഇതിനു മുമ്പു അവസാനമായി ഗോള്‍ വഴങ്ങിയത്.

ഇപ്പോള്‍ ടോറിനോയെ യുവന്റസ് 4-1 നു തോല്‍പ്പിച്ച മത്സരത്തോടെ റിക്കാര്‍ഡിനു പരിധി നിശ്ചയിക്കപ്പെട്ടു. ഈ മത്സരത്തിന്റെ ആദ്യ നാലു മിനിറ്റ് പിന്നിട്ടതോടെയാണ് ബഫണിന്റെ പേരില്‍ റിക്കാര്‍ഡു കുറിക്കപ്പെട്ടത്.

973 മിനിറ്റാണ് അദ്ദേഹം ഗോള്‍ വഴങ്ങാതെ പിന്നിട്ടത്. അതിനു അവസാനം കുറിച്ചത് ആന്‍ഡ്രിയ ബലോറ്റിയുടെ പെനല്‍റ്റിയും.

2001 മുതല്‍ യുവന്റസിന്റെ താരമാണ് ഇറ്റലിയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്ന ഈ മുപ്പത്തെട്ടുകാരന്‍. തുടരെ പത്തു മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതെ ദിനോ സോഫിന്റെ റിക്കാര്‍ഡും മറികടന്നിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts