ജലസ്രോതസുകള്‍ മലിനപ്പെടുത്തുന്നതിനെതിരെ വയോധികന്റെ നടപ്പു സമരം

EKM-SAMARAMചെറായി: ജലസ്രോതസുകളും തോടുകളും, പുഴകളും  മലിനമാക്കുന്നതിനെതിരെ സംസ്ഥാനപാതയിലൂടെയുള്ള എഴുപതുകാരന്റെ ഒറ്റയാള്‍ നടപ്പു സമരം ശ്രദ്ധേയമായി. എടവനക്കാട് ചാത്തങ്ങാട് സ്വദേശി കോട്ടൂര്‍ ബാഹുലേയനാണ് പ്ലക്കാര്‍ഡുമേന്തി ചാത്തങ്ങാട് മുതല്‍ നായരമ്പലം കൊച്ചമ്പലം വരെ നടപ്പു സമരം നടത്തിയത്.

ജലസ്രോതസുകള്‍ മലിനപ്പെടുത്തുന്നതിനും  മാലിന്യങ്ങള്‍ പുഴയിലേക്കും തോടുകളിലേക്കും വലിച്ചെറിയുന്നതിനുമെതിരെ പഞ്ചായത്തീരാജ് ചട്ടത്തിലെ 219 എസ് വകുപ്പ് പ്രകാരം നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂട്ടാക്കാത്തതാണ് നിയമലംഘനം വര്‍ധിക്കാനിടയായിട്ടുള്ളതെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തുന്നു. നേരത്തെ വൈപ്പിന്‍ കരയിലെ സ്വകാര്യബസുകളുടെ മത്സരഓട്ടത്തിനെതിരെ ഈ വയോധികന്‍  ഇതുപോലെ പ്ലക്കാര്‍ഡുമേന്തി ഒറ്റയാള്‍ സമരം നടത്തിയിട്ടുണ്ട്.

Related posts