കൊല്ലം: ജില്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് 21 ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ജില്ലയിലെത്തും. വൈകുന്നേരം നാലിന് കുന്നത്തൂര്‍ മണ്ഡലത്തിലെ ഐവര്കാലയിലും അഞ്ചിന് കൊട്ടാരക്കര മണ്ഡലത്തിലെ കരീപ്രയിലും ആറിന് ഇരവിപുരം മണ്ഡലത്തിലെ ഉമയനല്ലൂരിലും തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പിണറായി പ്രസംഗിക്കും. വി.എസും, കോടിയേരിയും പ്രചാരണത്തിന് എത്തും. മെയ് രണ്ടിന് ആണ് പ്രതിപക്ഷനേതാവ് വി.എസ്.അച്യൂതാനന്ദന്റെ ജില്ലയിലെ പരിപാടി.
വി.എസിന് രണ്ടിന് രണ്ട് പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. മെയ് രണ്ടിന് വൈകുന്നേരം അഞ്ചിന് കൊല്ലത്ത് കന്റോണ്‍മെന്റ് മൈതാനത്ത് ചേരുന്ന പൊതുയോഗത്തിലാകും വി.എസ്. ആദ്യം പ്രസംഗി ക്കുക. തുടര്‍ന്ന് അദ്ദേഹം കുണ്ടറ മണ്ഡലത്തിലെ പൊതുയോഗത്തിലും പ്രസംഗിക്കും. സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബിയും ഹനന്‍മുള്ളയും പ്രചാരണപരിപാടിയില്‍ സംബന്ധിക്കും.
മേയ് ഒമ്പത്, 10, 11, 13 തീയതികളിലാണ് എം.എ.ബേബി ജില്ലയില്‍ പ്രചാരണത്തിനെത്തുക. ഹനന്‍മുള്ള മെയ് ആറിന് വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കും. സിപിഎം കേന്ദ്രകമ്മിറ്റിയംഗം അശോക്ധവള മേയ് ഒമ്പതിന് കൊല്ലത്ത് പ്രചാരണത്തിനെത്തുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മേയ് ഒന്നിന് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും. ചവറ, കരുനാഗപ്പള്ളി, കുന്നത്തൂര്‍ മണ്ഡലങ്ങളിലെ ഓരോ യോഗങ്ങളിലും കോടിയേരി പ്രസംഗിക്കും.സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന് ഏപ്രില്‍ 25 ന് ജില്ലയിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.