നെടുങ്കണ്ടം: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പണം തട്ടിയ കേസില്‍ പിടിയിലായ ആളെ തെളിവെടുപ്പിനായി നെടുങ്കണ്ടത്തു കൊണ്ടുവന്നു. തിരുവനന്തപുരം ജില്ലയില്‍ അഴൂര്‍ മാടന്‍വിള പാട്ടുവിളാകം സുല്‍ഫിക്കര്‍ (39)ആണ് ഫെബ്രുവരി പത്തിനു കടക്കാവൂര്‍ സി.ഐ. അറസ്റ്റ് ചെയ്തത്.
ഇടുക്കി ജില്ലയുടെ വിവിധ ഭാംങ്ങളില് ആറ് കേസ് ഇയാളുടെ പേരിലുണ്ട്. നെടുങ്കണ്ടം,കമ്പംമെട്ട്,പോലീസ് സ്റ്റേഷനുകളിലാണ് കേസ്. ജില്ലയില്‍ ആറ് പേരില്‍ നിന്നായി നാലര ലക്ഷം രൂപ തട്ടിയെടുത്തതായി നെടുങ്കണ്ടം സ്വദേശികളായ മൈനര്‍സിറ്റി കണ്ടച്ചാലില്‍ സോമി കുര്യാക്കോസ്,പായിക്കാട്ട് സണ്ണി ദേവസ്യ,പച്ചടി സ്വദേശികളായ പുത്തന്‍പുരക്കല്‍ ജോജുമോന്‍ മാത്യൂ,കണയിങ്കല്‍ ബിപിന്‍ എന്നിവരില്‍ നിന്നാണ് പണം തട്ടിയത്.
ബഹറിനില്‍ പാരഗണ്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് ഇവരില്‍ നിന്നും പണം തട്ടിയത് ഇതു സംബന്ധിച്ച് നെടുങ്കണ്ടം പൊലീസില്‍ പരാതി നിലവിലുണ്ടായിരുന്നു. ആഫ്രിക്കയിലെ നയ്റോബില് ജോലി വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ കടക്കാവൂര്‍ പോലീസിന്റെ പിടിയിലായത്.ഇടുക്കി ജില്ലയില്‍ ഇടുക്കി,കമ്പംമെട്ട്,നെടുങ്കണ്ടം,തോപ്രാംകുടി എന്നിവിടങ്ങളില്‍ നിന്നും പണം തട്ടിയതായാണറിവ്. നെടുങ്കണ്ടം പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.